Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rafale Jets

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ റ​ഫാ​ൽ ത​ക​ർ​ത്തെ​ന്ന പാ​ക് വാ​ദം പൊ​ളി​ഞ്ഞു; 36 വി​മാ​ന​ങ്ങ​ളും സു​ര​ക്ഷി​ത​മെ​ന്ന് വ്യോ​മ​സേ​ന​യു​ടെ രേ​ഖ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ പാ​കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ത്തി​യ 'ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ' സൈ​നി​ക ന​ട​പ​ടി​ക്കി​ടെ ഇ​ന്ത്യ​യു​ടെ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ക​ർ​ത്തെ​ന്ന പാ​കി​സ്താ​ന്‍റെ വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പ​ക്ക​ലു​ള്ള 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ളും പൂ​ർ​ണ സു​ര​ക്ഷി​ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്നു.

വ്യോ​മ​സേ​ന​യി​ലെ മു​ഴു​വ​ൻ (36) റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ​ക്കും തു​ട​ർ-​പി​ന്തു​ണാ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഐ​എ​എ​ഫ് പു​തി​യ ടെ​ൻ​ഡ​ർ പു​റ​ത്തി​റ​ക്കി​യ​തോ​ടെ​യാ​ണ് പാ​ക് വാ​ദ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൊ​ളി​ഞ്ഞ​ത്. ഇ​ന്ത്യ വാ​ങ്ങി​യ എ​ല്ലാ റ​ഫാ​ൽ വി​മാ​ന​ങ്ങ​ളും ഇ​പ്പോ​ഴും സേ​വ​ന​ത്തി​ലു​ണ്ടെ​ന്ന് ഈ ​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ഹ​ൽ​ഗാ​മി​ൽ നി​ര​പ​രാ​ധി​ക​ളാ​യ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​ക​ൾ പാ​കി​സ്ഥാ​നി​ലും പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലു​മു​ള്ള ഒ​ന്പ​ത് പ്ര​ധാ​ന ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ മി​സൈ​ലാ​ക്ര​മ​ണ​മാ​ണ് 'ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ'.

Latest News

Corehub Up